തിരുവനന്തപുരം: കെ വിജയൻ മുങ്ങുമോ? അതിനുള്ള മുന്നൊരുക്കമാണോ ഈ വിദേശയാത്ര? ചില കോണുകളിൽ നിന്നും കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്നും ലഭിക്കുന്ന അറിവുകളിൽ നിന്ന് അങ്ങനെയൊരു സംശയം ഉയരുകയാണ്. കെ. വിജയൻ വിദേശയാത്ര വൻ വിവാദമാകുകയും സിപിഎം നേതൃത്വത്തിൻ്റെ മൗനവും പ്രതിരോധ ശൈലിയും ഈ സംശയം വർധിപ്പിക്കുകയാണ്. പെട്ടെന്നെഴുന്നേറ്റ് എന്ന മട്ടിൽ സ്വകാര്യ സന്ദർശനത്തിനായി ആരോടുമുരിയാടാതെ വിജയൻ ചാടിപ്പുറപ്പെട്ടത് എന്തുകൊണ്ടാണെന്ന അന്വേഷണത്തിലാണ് മാധ്യമ രംഗത്തെ സിഐഡികളും ചാരപ്രവർത്തകരും. എന്നാൽ വിവാദങ്ങളെ ന്യായീകരിക്കാനോ പ്രതികരിക്കാനോ നിൽക്കാതെ അസാധാരണമൗനത്തിലും രഹസ്യ നീക്കങ്ങളിലുമാണ് വിജയ ഭക്ത ലോബിയെല്ലാം. കമ്യുണിസവും സിപിഎം ഉം എന്നാൽ അപ്പമാണോ കെ റെയിലാണോ എന്ന് ഇനിയും തിരിച്ചറിവ് വരാത്ത ഗോവിന്ദാരും എല്ലാം ഒരു പരുവത്തിലാക്കി സുന്ദരമായി അമുക്കാൻ വേണ്ടി വിഡ്ഡി പ്രകടനം നടത്തുന്ന തിരുട്ട് നടികർതിലകം ഇപി ചിറ്റപ്പനുമല്ലാതെ മറ്റാരും പ്രതികരിക്കാൻ ശ്രമിച്ചതുമില്ല. അവരാകട്ടെ ഒരാൾ സവാളയെന്നും മറ്റവൻ ഉരുളക്കിഴങ്ങന്നും പറഞ്ഞ് പാർട്ടിയുടെ ഔപചാരിക വിവരക്കേടായ വൈരുദ്ധ്യാധിഷ്ഠിത ഭൗതീക വാതകം പുറത്തേക്ക് തള്ളി മികവ് തെളിയിക്കുകയാണ് ചെയ്തത്.
ഇനി കാര്യത്തിലേക്ക് വരാം. കെ.വിജയൻ എന്തുകൊണ്ടാകും അതീവ രഹസ്യമായി കുടുംബസമേതം വിദേശത്തേക്ക് പോയത്? കേരളത്തിൽ നിന്ന് കുടുംബ മടക്കം വിദേശത്തേക്ക് താമസം മാറ്റാനുള്ള നീക്കത്തിൻ്റെ മുന്നോടിയാണ് ഈ സ്വകാര്യ വിദേശ സന്ദർശനം എന്നാണ് സംശയമുയരുന്നത്. ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് നമ്പർ വൺ ആരോഗ്യ കേരളത്തിൽ നിന്ന് നമ്പർ 195 ആയ ആരോഗ്യ അമേരിക്കയിൽ ചികിത്സ തേടുന്ന ആദർശ കലാപരിപാടി വിജയൻ കുറേ നാളുകളായി അവതരിപ്പിച്ചു വരികയാണ്. ലോകം മുഴുവനും വലിച്ചെറിഞ്ഞതും മണ്ടൻമാരായ ബംഗാളികൾ പോലും ചവിട്ടിത്തെറിപ്പിച്ചതുമായ കമ്യൂണിസ്റ്റ് പാർട്ടിയെന്ന സർക്കസ് കമ്പിനിയുമായി ഇനി ഒരുപാട് കാലമൊന്നും നമ്പർ വൺ കേരളത്തിലും മുന്നോട്ടുപോകാനാകില്ല എന്ന് കെ.വിജയൻ ഒന്നര പതിറ്റാണ്ടിന്നും മുന്നേ തിരിച്ചറിഞ്ഞതാണ്.
നായനാർ മന്ത്രിസഭയിൽ ലാവലിൻ വകുപ്പ് മന്ത്രിയായിരിക്കെ തന്നെ ആ തിരിച്ചറിവ് കിട്ടിയിരുന്നു. അതു കൊണ്ടു തന്നെ വിജയൻ കുറേശ്ശേ കുറേശ്ശേയായി കിട്ടിയ നാണയ തുട്ടുകളൊക്കെ സ്വരൂപിച്ചു തുടങ്ങിയിരുന്നു. തൻ്റെ ലക്ഷ്യം സാധിക്കുന്നതിനായി മണ്ടൻമാരായ അണികൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ വിജയൻ അന്നേ സ്വന്തമായി ഒരു പിആർ ടീമിനെയും കീർത്തി പ്രചാരക വൃന്ദത്തേയും ഒരുക്കി നീക്കം തുടങ്ങി. ആ നീക്കങ്ങൾക്കിടയിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒ പ്പിച്ചെടുത്തു. പിന്നെ കരുനീക്കങ്ങളോട് കരുനീക്കം. പണം സ്വരൂപിക്കാൻ ചിറ്റപ്പൻ - സാൻ്റിയാഗോ - ഫാരിസ് ടീം, പ്രതിരോധത്തിന്നും ആക്രമണത്തിനും നിലമൊരുക്കാനും പി.ജയരാജൻ ടീം, പ്രചാരണത്തിനും ഓപ്പറേഷനുമായി ജോൺ ബ്രിട്ടാസ് ടീം, കൊള്ളകളിൽ നിന്ന് തിരിക്കാനും പശ്ചാത്തലം മാറ്റാനും ഇടുക്കി മണി ടീം.
അങ്ങനെ പ്രചാരണ വേല കൊണ്ട് പൊങ്ങിയ വിജയൻ ജനത്തിനായും ജനാധിപത്യത്തിനായും ഒന്നും ചെയ്യാത്ത തൻ്റെ ജീവിതത്തെ സ്വയം മുഖ്യമന്ത്രിയാക്കിയെടുത്തു. സ്വന്തം രാഷ്ട്രീയ ജീവിതത്തിൽ പൊതു സമൂഹത്തിനായി ഒന്നും ചെയ്യാത്ത കെ.വിജയൻ ഇരട്ട ചങ്കനായി ഭാവിച്ച്, പൊലീസിൻ്റെ സുരക്ഷയിൽ, 100 ശതമാനം സാക്ഷര കേരളത്തിലെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പമ്പര, പരമ്പരവിഡ്ഢികളുടെ ആരാധ്യപുരുഷനായി വളരുകയായിരുന്നു. അതിനിടയിൽ ബിരിയാണി ചെമ്പു കൊണ്ടുവന്നു, കെ. റെയിലും കെ ഫോണും കെ ഖുറാനും കെ കരിമണലും കെ സ്വപ്നയും കെ ശിവശങ്കരനും കെ യാത്രയും കെ ബസും ഒക്കെയായി അർമ്മാതിക്കുകയാണ്. കോവിഡ് വന്നപ്പോൾ റേഷനരി കിറ്റാക്കി കൊടുത്തപ്പോൾ തൊട്ടു നക്കി മാത്രം പാരമ്പര്യമുള്ള കെ മലയാളികളിൽ കുറേ പേർ കെ.വിജയനെ ആരാധിക്കാനും തുടങ്ങി. തങ്ങളുടെ പോക്കറ്റടിച്ച കാശു കൊണ്ടാണ് കെ കിറ്റും കെ കേരളസഭയും കെ അമേരിക്ക സന്ദർശനവും ഒക്കെ നടത്തി വിജയൻ വിലസുന്നത് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത മലയാളീസ് കെ വിജയൻ അഴിച്ചുവിട്ട പ്രചാരണങ്ങളെ വിശ്വസിച്ചിപ്പഴും പാട്ടു പാടുകയാണ്.
ഇതിനിടയിൽ പാർട്ടിയെ ഇസ്ലാമിക് വേർഷൻ ആപ്പിൽ ഉൾപ്പെടുത്തി ക്കഴിഞ്ഞു. ആ വേർഷൻ ദഹിക്കാത്തവർ അതിൻ്റെ മറ്റൊരു വേർഷൻ ആയ സങ്കീസത്തെ പ്രണയിച്ച വിടേക്ക് ചേക്കേറുന്നു. ഈപ്പി ചിറ്റപ്പൻ പാർട്ടിയെ വിറ്റ് വിറ്റ് വിലപേശി കാശ് വാങ്ങിക്കൂട്ടുന്നു. പാർട്ടിയിൽ കയറിക്കൂടിയ അനുയായിക്കള്ളൻമാരും മന്ത്രിമാരും ഒക്കെ കമന്നു വീണ് പൊൻപണം മോഷ്ടിക്കുന്നു. എച്ചപ്പേ കാമ്പസുകളെ ജീവനോടെ പോസ്റ്റുമോർട്ടം നടത്തുന്നു. ഡിവൈഎഫ്ഐ മാദക സീൽക്കാരത്തോടെ സമരം നടത്തുന്നു. പൊലീസ് സ്റ്റേഷൻ ഭരിക്കുന്ന കൊലക്കേസ് പ്രതികളും എക്സൈസ് വകുപ്പ് വ്യാജവാറ്റുകാരും ഭരിക്കുന്നു. കേരളം ഏറ്റവും കഴിവുകെട്ടവൻ്റെ നാറിയ ഭരണത്തിന് കീഴിലായിരിക്കുന്നു. ഇങ്ങനെ കത്തുന്ന പുരയിൽ നിന്ന് കെ.വിജയൻ ഫാമിലി കഴുക്കോല് മാത്രമല്ല മുലക്കല്ലും കിണറിനടിയിലിട്ട ജനത്തിൻ്റെ ക്ഷമയുടെ നെല്ലിപ്പലക പോലും വിറ്റ് കാശ് കീശയിലാക്കുന്നു എന്നാണ് പാർട്ടിക്കാർക്ക് വരെ ആക്ഷേപം.
ഒപ്പം നിരവധി അഴിമതി, തട്ടിപ്പ്, വെട്ടിപ്പ് ,കൊള്ള, കൊല, പീഢനം, കൂട്ടിക്കൊടുപ്പു കേസുകളും ഉണ്ടാവുന്നു. പലതിലും കെ വിജയൻ ഭരണം ചെന്ന് ചാടുന്നു, തെളിവ് നശിപ്പിക്കാൻ സെക്രട്ടറിയേറ്റ് മുതൽ പെട്ടിക്കടയ്ക് വരെ തീ പിടിക്കുന്നു
കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കാനും പങ്ക് പറ്റിയ അഴിമതികളിൽ കെ വിജയൻ്റെ പങ്ക് ഉറപ്പാക്കുകയും ചെയ്ത സാഹചര്യത്തിൽ രക്ഷകനും നിയന്ത്രതാവുമായ ചൗക്കീദാർ വരെ എതിരാകാൻ സാധ്യതയുണ്ടെന്ന് കെ വിജയന് മനസ്സിലായി. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസ് പക്ഷം അധികാരത്തിലെത്തിയാൽ കെ.വിജയൻ തീഹാർ ജയിലിൽ വരെ സെൻ ബുക്ക് ചെയ്യേണ്ടി വരും. തൃശൂരിലും തിരുനന്തപുരത്തും താമരമൊട്ട് തെളിഞ്ഞില്ലെങ്കിൽ പൊളിറ്റിക്കൽ ഭായി തന്നെ വിജയനെ തീഹാറിലേക്ക് ശുപാർശ ചെയ്യാനും സാധ്യതയുണ്ട്.
നിൽക്കക്കള്ളിയില്ലാത്ത സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ചൗക്കീദർ തീഫിന് തിരിച്ചടി കിട്ടിയാൽ സേർവൻ്റ് വിജയനും പ്രശ്നമണ്ട്. അങ്ങനെ ഒരു സ്ഥിതി വന്നാൽ വിദേശത്തേക്ക് കടന്നു കളയുക മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം. ദാവൂദ് ഇബ്രാഹിം മുതൽ സകല ഫ്രോഡുകളും സ്വീകരിച്ച അതേ മാർഗ്ഗം മാത്രമാണ് കെ. ഈച്ചങ്കനും മുന്നിലുള്ളത്. തിരഞ്ഞെടുപ്പ് പിറ്റേന്ന് അതിന് പറ്റിയ സ്ഥലം തേടി തിരക്കിട്ട് ഇറങ്ങിയതാണ് ഈ കെ.പിണുകുടുംബം എന്നാണ് സംശയമുയരുന്നത്. ആദ്യം ഇന്ത്യയുമായി കുറ്റവാളി കൈമാറ്റമില്ലാത്ത രാജ്യങ്ങൾ, രാഷ്ട്രീയ അഭയം ലഭിക്കാവുന്ന രാജ്യങ്ങൾ, ചികിത്സയുടെ മറവിൽ ദീർഘകാലം തങ്ങാൻ പറ്റിയ ഇടങ്ങൾ എന്നിവയൊക്കെ കണ്ടെത്തി പരിശോധിച്ച് വരികയാണ് ആദ്യപടി. തിരഞ്ഞെടുപ്പിൽ ചൗക്കീദാർ പക്ഷം മികവുണ്ടാക്കുകയും കേരളത്തിൽ ഗോപിയാകാതെ വരികയും ചെയ്താൽ ഈ 5 വർഷം കൂടി തികച്ച ശേഷം മക്കളുടെ മടയിലേക്ക് പോകുന്നു എന്ന വിശദീകരണത്തോടെ ഇന്ത്യ വിടും. അല്ലാത്തപക്ഷം ഒരു രാത്രി കെ.വിജയൻ മുങ്ങാനാണ് സാധ്യത......
K Vijayan's trip abroad: Preparation for the plunge? Or a move in search of political potential?